നബാത്തി ഖുതുബയുടെ പരിഭാഷ
കേരളത്തിലെ ഏതാണ്ടെല്ലാ പള്ളികളികളുടെയും മിമ്പറുകളില്‍ നിന്ന് ഒഴുകി വരുന്ന ഇബ്‌നു നബാത്തത്തുല്‍ മിസ്രിയുടെ, മലയാളിക്ക് സുപരിചിതമായ ജുംആ ഖുതുബ (നബാത്തി ഖുതുബ) യുടെ റബീഉല്‍ അവ്വല്‍ മാസത്തിലെ ആദ്യത്ത 3 ആഴ്ചകളിലെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷയാണ് ഇവിടെ നല്കിയിട്ടുള്ളത്...ശ്രോദ്ധാക്കളായ മലയാളികള്‍ക്ക് ഈ ഖുതുബയുടെ ആശയം മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന വസ്തുത മനസ്സിലാക്കിയാണ് ഈ ദൗത്യത്തിന് മുതിര്‍ന്നത്...
പരിഭാഷകന്‍- സി എം ബഷീര്‍ മൗലവി (എം എ അഫ്ദലി)
അവതാരിക- സയ്യിദ് അഹമദ് ശിഹാബുദ്ദീന്‍ തങ്ങള്‍ (വലിയ ഖാസി, കോഴിക്കോട്)
അഭിപ്രായം- എം കെ കൊടശ്ശേരി ഫൈസി (സഹ പത്രാധിപര്‍, സുന്നി അഫ്കാര്‍)
റബീഉല്‍ അവ്വല്‍ മാസത്തിലെ ഒന്നാമത്തെ ഖുത്തുബ (പ്രസക്ത ഭാഗങ്ങള്‍)
കേരളത്തിലെ ഏതാണ്ടെല്ലാ പള്ളികളികളുടെയും മിമ്പറുകളില്‍ നിന്ന് ഒഴുകി വരുന്ന ഇബ്‌നു നബാത്തത്തുല്‍ മിസ്രിയുടെ, മലയാളിക്ക് സുപരിചിതമായ ജുംആ ഖുതുബ (നബാത്തി ഖുതുബ) യുടെ റബീഉല്‍ അവ്വല്‍ മാസത്തിലെ ആദ്യത്ത 3 ആഴ്ചകളിലെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷയാണ് ഇവിടെ നല്കിയിട്ടുള്ളത്...ശ്രോദ്ധാക്കളായ മലയാളികള്‍ക്ക് ഈ ഖുതുബയുടെ ആശയം മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന വസ്തുത മനസ്സിലാക്കിയാണ് ഈ ദൗത്യത്തിന് മുതിര്‍ന്നത്...
പരിഭാഷകന്‍- സി എം ബഷീര്‍ മൗലവി (എം എ അഫ്ദലി)
അവതാരിക- സയ്യിദ് അഹമദ് ശിഹാബുദ്ദീന്‍ തങ്ങള്‍ (വലിയ ഖാസി, കോഴിക്കോട്)
അഭിപ്രായം- എം കെ കൊടശ്ശേരി ഫൈസി (സഹ പത്രാധിപര്‍, സുന്നി അഫ്കാര്‍)
റബീഉല്‍ അവ്വല്‍ മാസത്തിലെ ഒന്നാമത്തെ ഖുത്തുബ (പ്രസക്ത ഭാഗങ്ങള്‍)
ജനങ്ങളെ, അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുവാന്‍ എന്നോടും നിങ്ങളോടും ഞാന്‍ ഉപദേശിക്കുന്നു.
നിങ്ങളില്‍ ആരും അല്ലാഹുവിന്റെ അടുക്കല്‍ തന്റെ പ്രവാചകനെക്കാള്‍ പവിത്രതയുള്ളവനോ, ഔന്നത്യം ഉടയവനോ അല്ല. അവധി എത്തിയപ്പോള്‍ അദ്ദേഹം (പ്രവാചകന്‍) പിന്തിക്കപെട്ടിട്ടില്ല. മരണം ആസന്നമായപ്പോള്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കപെട്ടതുമില്ല. ഇതു പോലുള്ള ഒരു മാസത്തില്‍ അല്ലാഹുവിന്റെ മാന്യരായ ദൂതന്‍മാര്‍ -മലക്കുകള്‍- അദ്ദേഹത്തെ സമീപിച്ചു.അവിടുത്തെ വിശുദ്ധ ആത്മാവിനെ റബ്ബിന്റെ അനുഗ്രഹത്തിലേക്കും തൃപ്തിയിലേക്കും പരിശുദ്ധരായ സ്വര്‍ഗവനിതകളിലേക്കും യാത്രയാക്കാന്‍ അവര്‍ -മലക്കുകള്‍- സാഹസപ്പെടുകയും പരിശ്രമിക്കുകയും ചെയ്തു. അതിനാല്‍ പ്രവാചകന്റെ ശബ്ദം ശക്തിയായി നേരിയ ശബ്ദം തുടര്‍ന്നു വന്നു. അവിടത്തെ ഇട ഭാഗവും വല ഭാഗവും വിടര്‍ന്നും ചുരുങ്ങിയും കൊിരുന്നു. മരണത്തിന്റെ ഭീകരതയാല്‍ അവിടത്തെ നെറ്റിത്തടം വിയര്‍ത്തു നബിയെ കവര്‍ മുഴുവനും കരഞ്ഞു. അവിടെ കൂടി നിന്നവരെല്ലാം തേങ്ങിക്കരഞ്ഞു.
വിധിയെ തടുക്കാന്‍ വെപ്പ്രാളത്തിന് സാദ്ധ്യമായില്ല. അവിടത്തെ ഭാര്യമാരെയോ കുടുംബത്തെയോ മലക്ക് പ്രശ്‌നമാക്കിയില്ല. കല്പിക്കപ്പെട്ടത് അദ്ദേഹം (മലക്ക്) പ്രവര്‍ത്തിച്ചു.ലൗഹില്‍ രേഖപ്പെടുത്തിയത് അദ്ദേഹം പിന്തുടര്‍ന്നു.
അന്ത്യനാളില്‍ ആദ്യം പുറത്തവരുന്ന വ്യക്തിയും മഹ്ശറയില്‍ ശുപാര്‍ശ ചെയ്യുന്ന വ്യക്തിയും ഇദ്ദേഹം -മുഹമ്മദ് നബി (സ)- ആയിരിക്കും. അവിടന്ന് ആകാശഭൂമികളില്‍ വസിക്കുന്നവരില്‍ ഏറ്റവും മാന്യതയുള്ളവരാണ്. അന്ത്യദിനത്തില്‍ സുരക്ഷിതത്വം ഉറപ്പായവരാണ്.
എങ്കില്‍ ചിന്തിക്കുക...
യാത്ര - മരണം- എപ്പോഴെന്നറിയാതെ വിശ്രമസ്ഥലം എവിടെയെന്നറിയാതെ, ഏതൊന്നിലൂടെ മുന്നിടുക എന്ന ബോദ്ധ്യമില്ലാത്ത അന്ത്യദിനത്തില്‍ തന്റെ വിധി എന്തായിരിക്കുമെന്ന് ജ്ഞാനമില്ലാത്ത ഒരുവന്റെ അവസ്ഥ എന്തായിരിക്കും.
മണ്‍മറഞ്ഞവരുടെ പിന്നില്‍ മരണത്തെ കാത്തിരിക്കുന്നവരെ, ദേഹേച്ഛകളാല്‍ വലയം ചെയ്യപ്പെട്ടവരെ, ആഗ്രഹങ്ങളുടെ അടിമകളെ, ഭക്തന്മാരുടെ നായകനും ലോകരക്ഷിതാവിന്റെ ഇഷ്ടനുമായ മുഹമ്മദ് നബി (സ)യില്‍ നിന്നും നിങ്ങള്‍ പാഠമുള്‍ക്കൊള്ളുന്നില്ലേ..............
ഔദാര്യവും ഉപകാരവും ഉടയനാഥന്റെ വാക്യം
(നബിയെ നിനക്ക് മുമ്പ് ഒരു മനുഷ്യനും നാം നിത്യജീവിതം നിശ്ചയിച്ചിക്കുക ഉണ്ടായിട്ടില്ല. എന്നിരിക്കെ നീ മരിച്ചാല്‍ പിന്നെയും അവര്‍ ശാശ്വതരായിരിക്കുമോ..എല്ലാ ദേഹവും മരണത്തെ ആസ്വദിക്കുന്നതാണ്. തിന്മ കൊണ്ടും നന്മ കൊണ്ടും നിങ്ങളെ നാം പരീക്ഷണം പരീക്ഷിക്കുന്നതാണ്. നമ്മുടെ അടുക്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും (അന്‍ബായാഅ#് 34-35)
റബീഉല്‍ അവ്വല്‍ മാസത്തിലെ ര ണ്ട ാ മത്തെ ഖുത്തുബ
………..മരണം നിര്‍ണ്ണയിക്കപ്പെട്ടതാണ്. അതില്‍ നിന്നും മോചനമില്ല. പദവിയും ഭംഗിയും മരണത്തെ തടയുവാന്‍ പര്യാപ്തമായിരുന്നുവെങ്കില്‍ പ്രവാചകന്‍ രക്ഷപ്പെടുമായിരുന്നു ഇതു പോലുള്ള ഒരു മാസത്തിലാണ് അവിടുന്ന് വഫാത്തായത്. അതാ മലക്കുകള്‍ വന്നു. ആത്മാവിനെ പിടിക്കുവാന്‍ തുടങ്ങി. അതിന്റെ കാഠിന്യത്താല്‍ പ്രവാചകന്‍ (സ) പിടയുകയായിരുന്നു. നെറ്റത്തടം വിയര്‍ത്തൊലിച്ചു. തന്റെ വിടവാങ്ങല്‍ അവിടന്ന് പ്രഖ്യാപിച്ചു. ഉടനെ പുത്രി ചോദിച്ചു : 'പിതാവെ അവിടത്തെ പ്രയാസം എത്ര ഗൗരവമാണ്…'?
തന്നിലേക്ക് മകളെ അണച്ചു കൂട്ടി അവിടന്ന് പറഞ്ഞു :ഈ ദിവസത്തിന് ശേഷം നിന്റെ പിതാവിന് വിഷമമില്ല. അല്ലാഹു എന്നെ നിര്‍ഭയനാക്കിയുട്ടുണ്ട്. അപ്പോള്‍ പേരക്കിടങ്ങള്‍ -ഹസ്സന്‍,ഹുസൈന്‍ (റ)- വിലപിച്ചു : 'വലിയുപ്പാ..'
പ്രവാചകന്റെ വിയോഗത്തില്‍ ആരാണ് ദുഃഖിക്കാതിരിക്കുക. എങ്ങനെയാണ് ഉറക്കെ കരയാതിരിക്കുക ഏതു ക്ഷമയാണ് നീങ്ങിപ്പോവാതിരിക്കുക...
മരണത്തിന്റെ ഏറ്റവും ലളിതമായ രൂപമാണ് പ്രവാചകനില്‍ വെളിപ്പെട്ടത്. അന്ത്യവിപത്തുകളില്‍ നിന്നും അവിടന്ന് സുരക്ഷിതാനാണ്. മഹ്ശറയിലെ മഹത്തായ ശുപാര്‍ശയുടെ ഉടമായാണ് അദ്ദേഹം. എങ്കില്‍ നാം ഓര്‍ക്കുക. വന്‍ കുറ്റങ്ങളില്‍ അകപ്പെട്ടവരും നാശങ്ങളെ ഭയപ്പെടാത്ത വിഭാഗത്തിന്റെ അവസ്ഥ എന്തായിരിക്കും അവര്‍ ഭൗതിക ലോകത്ത് മധുരമുള്ള ജീവിതം നയിക്കുന്നു. പക്ഷേ, അതിന്റെ അനന്തരഫലം കയ്‌പേറിയതായിരിക്കും...........
ഏകനും ഔദാര്യവാനുമായ അല്ലാഹുവിന്റെ വചനം
(നബിയേ..നിശ്ചയമായും നീ മരണപ്പെട്ടു പോകുന്നവനാണ്, അവരും മരണപ്പെട്ടു പോകുന്നവര്‍ തന്നെ. പിന്നീട് നിങ്ങള്‍ ഖിയാമത്തുനാളില്‍ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ച് വഴക്കടിക്കുന്നതാകുന്നു - സൂറത്തു അസ്സുമര്‍ 30,31)
റബീഉല്‍ അവ്വല്‍ മാസത്തിലെ മൂന്നാമത്തെ ഖുത്തുബ
ജനങ്ങളെ,
അല്ലാഹുവിനോട് ഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാന്‍ നിങ്ങളോടും എന്നോടും ഞാന്‍ ഉപദേശിക്കുന്നു.
ആദമിന്റെ മകനേ, നിന്റെ പരമ്പര മരണപ്പെട്ടവരില്‍ നീ വേരുള്ളതായിട്ടു്. വര്‍ഷങ്ങളുടെ നാശങ്ങള്‍ നിന്റെ ശരീരത്തെ സ്പര്‍ശിച്ചു. അതിനാല്‍ അത് ദ്രവിച്ചതായിത്തീര്‍ന്നു. നീ നിന്റെ അത്യാഗ്രഹത്തില്‍ ഉറച്ചുനില്‍ക്കുന്നു. അല്ലാഹുവിലേക്ക് നിന്നെ അടുപ്പിക്കുന്ന നന്മകളില്‍ നിന്നും നീ ഓടി അകലുന്നു. എത്തിക്കാന്‍ കഴിയാത്തതിനെ ഭൗതിക ലോകത്ത് നീ തേടുന്നു. ജീവിതത്തില്‍ നിന്നും നീ ഉടമയാക്കാത്തതിനെ നീ ദൃഢപ്പെടുത്തുന്നു. അല്ലാഹു നിനക്കു നല്കിയ ഭക്ഷണവിഹിതത്തെ നീ ഉറപ്പിക്കുന്നില്ല. മുന്നറിവ് നല്കിയതിനാല്‍ നീ പാപത്തെ തൊട്ട് അകലുന്നവനല്ല. ഉപദേശം നിനക്ക് ഉപകരിക്കുന്നില്ല. മരണത്തിലേക്കുള്ള ക്ഷണം നീ കേള്‍ക്കുന്നില്ല. നിശ്ചയം നീ സ്ഥിരമായി ജീവിക്കുമെന്ന പോലെയുണ്ട്. ഒരിക്കലും മറവ് ചെയ്യപ്പെടാത്തവനെപ്പോലെ.
നിനക്ക് വാര്‍ദ്ധക്യം ബാധിക്കുന്നതും, രോഗം നിന്നെ തളര്‍ത്തുന്നതും ഞാന്‍ കാണുന്നു. അങ്ങിനെ നീ പ്രയാസപ്പെടുന്നവനും ഭാരമേറിയവനുമാകുന്നു. അതോടെ ഇങ്ങനെ പറയപ്പെടുന്നു ഇന്നാലിന്ന മനുഷ്യന് വിപത്ത് പിടികൂടിയിരിക്കുന്നു, ഇന്ന രോഗം ബാധിച്ചിരിക്കുന്നു.അതോടെ നിന്നില്‍ നന്മ ഉദ്ദേശിക്കുന്നവന്‍ നിന്നെ സന്ദര്‍ശിക്കുന്നു. നീ കാര്യം നിര്‍വഹിച്ചു കൊടുക്കാത്തവര്‍ നിന്റെ കാര്യം നിര്‍വഹിച്ചു തരുന്നു. അങ്ങിനെ നിന്റെ അവസ്ഥ കൂടുതല്‍ മോശമായാല്‍ , ആഗ്രഹങ്ങള്‍ ചുരുങ്ങിക്കഴിഞ്ഞാല്‍, മലക്കിലേക്കും ആത്മാവിലേക്കും നീ കണ്ണും നട്ട് നോക്കുന്നവനായാല്‍, മരണത്തിന്റെ വിഷമങ്ങള്‍ അകപ്പെട്ട ഹ്യദയത്തിലേക്കും, വിഷമത്താല്‍ വിയര്‍ക്കുന്ന നെറ്റിത്തടത്തിലേക്കും, നന്മകളില്‍ കുറവ് വരുത്തിയതിയതിനാലും, തിന്മകളില്‍ പരിധി വിട്ടതിനാലും ഒഴുകുന്ന കണ്ണുനീരിലേക്കും, വീക്ഷിക്കുന്നവനായാല്‍ അതെത്ര ഗുരുതരമായ അവസ്ഥയായിരിക്കും.
അങ്ങിനെ നിന്റെ അവയവങ്ങള്‍ നിശ്ചലമാവുകയും അട്ടഹസിക്കുകയും കരയുകയും ചെയ്യുന്നവരിലേക്ക് ചലനങ്ങള്‍ നീങ്ങുകയും ചെയ്താല്‍, ഖബറുകളില്‍ പ്രവേശിപ്പിക്കപ്പെടേണ്ടവര്‍ക്ക് വേണ്ടി ഒരുക്കങ്ങള്‍ നിന്നില്‍ പൂര്‍ത്തീകരിക്കുകയായി. ഏകാന്ത ഭവനത്തിലേക്കുള്ള വാഹനത്തില്‍ നീ ചുമക്കപ്പെടുകയായി. കൂട്ടുകാരില്‍നിന്നും അകന്ന ഒരു വീട്ടില്‍ നീ താമസിക്കപ്പെടുകയായി. അന്ത്യദിനം അതിന്റെ ഭീകരതകളോടെ പ്രതക്ഷ്യപ്പെടുന്നത് വരെ നീ അതില്‍ അവശേഷിപ്പിക്കപ്പെടുന്നതായിരിക്കും.
എത്രയെത്ര വ്യക്തികളാണ് നന്മകള്‍ കൊണ്ട് ത്രാസ് ഭാരം തൂങ്ങിയതിനാല്‍ സന്തുഷ്ടരാവുന്നത്, എത്രയെത്ര വ്യക്തികളാണ് നന്മകള്‍ കുറഞ്ഞതിനാല്‍ പല്ലിളിക്കുന്നവരാകുന്നത് പ്രഭാതത്തിലും പ്രദോഷത്തിലും ഭീകരമായ നരക വിപത്തുകളിലേക്ക് പോകുന്നവരാകുന്നത്. തലതാഴ്ത്തിയിരിക്കുന്ന അശ്രദ്ധരേ...ഈ കാര്യങ്ങളെ നിങ്ങള്‍ അംഗീകരിക്കുന്നില്ലെ? എങ്കില്‍ എന്തുകൊാണ് അത് നിങ്ങളെ ഭയപ്പെടുത്താത്തത്? ആകാശ ഭൂമികളുടെ രക്ഷിതാവ് തന്നെയാണ് സത്യം നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യം നിങ്ങള്‍ സംസാരിക്കുന്നത് പോലെ യഥാര്‍ത്ഥ്യമാണ്. അല്ലാഹു നമ്മേ നിഷ്‌കളങ്കരായ വിശ്വാസികളുടെ ഉടമകളാക്കട്ടെ
ജീവിച്ചിരക്കുന്നവനും എന്നെന്നും നിലനില്‍ക്കുന്നവനുമായ അല്ലാഹുവിന്റെ വചനം
(എന്നാല്‍ ജീവന്‍ തൊണ്ടക്കുഴില്‍ എത്തുമ്പോള്‍ എന്തു കൊണ്ടായിക്കൂടാ..നിങ്ങള്‍ ആ സമയത്ത് നോക്കിക്കൊണ്ടിരിക്കും. നാമാകട്ടെ അവനോടു നിങ്ങളേക്കാള്‍ സമീപസ്ഥനുമായിരിക്കും. എങ്കില്‍ നിങ്ങള്‍ കാണുകയില്ല. അപ്പോള്‍ നിങ്ങള്‍ പ്രതിഫലനടപടിക്കു വിധേയരല്ലാത്തവരാണെങ്കില്‍ എന്തു കൊണ്ടായിക്കൂടാ. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ അതിനെ മടക്കിയെടുക്കുക (അല്‍ വാഖിഅ 83-87)
റബീഉല്‍ അവ്വല്‍ മാസത്തിലെ അഞ്ചു ഖുതുബകളിലും നബിയുടെ ജന്മം, ആഘോഷം എന്നുള്ള ഒരു വാക്കു പോലുമില്ല. മറിച്ച് മേല്‍ പറഞ്ഞതുപോലെ ആദ്യ 2 ഖുതുബകളില്‍ മുത്ത് നബിയുടെ അന്ത്യനിമിഷങ്ങള്‍ പരാമര്‍ശിക്കുകയും തുടര്‍ന്നുള്ള 3 ഖുതുബകളില്‍, മരണത്തിന്റെ ഭയാനകതയെ പറ്റിയും പാരത്രിക ജീവിതത്തെ പറ്റിയും ജനങ്ങളെ ഉത്ബുദ്ധരാക്കുകയുമാണ് ചെയ്യുന്നത്..
ആഘോഷങ്ങള്‍ അനുവദനീയമായതാണോ എന്നനേഷിക്കാതെ പ്രവാചകന്റെ പേരുപറഞ്ഞ് വഴിമുടക്കി കൂത്താടുന്ന ഖൗമിന് ചൂട്ടു പിടിക്കുന്ന പുരോഹിതരേ പശ്ചാതപിച്ച് മടങ്ങിയില്ലെങ്കില്‍ ഭീകരമായ ഒരു ദിനം നാളെ നിങ്ങളെ കാത്തിരിക്കും.....
മാഷാ അല്ലാഹ്.
ReplyDeletejazakkallaah
നബാത്തി ഖുതുബയുടെ അര്‍ത്ഥം കേട്ടിരിക്കുന്നവര്‍ക്ക് മനസ്സിലായിരുന്നുവെങ്കില്‍..
ReplyDelete